Tuesday, 31 October 2017

*ഒക്ടോബർ 21* *ചരിത്രസംഭവങ്ങൾ* 1520 - ഫെർഡിനാൻഡ് മഗല്ലൻ ചിലിക്കു സമീപത്തു കൂടി നാവികസഞ്ചാരത്തിനു പറ്റിയ ഒരു കടലിടുക്ക് കണ്ടെത്തി. ഇന്നിത് മഗല്ലെൻ കടലിടുക്ക് എന്നറിയപ്പെടുന്നു. 1805 - ട്രഫാൽ‌ഗർ യുദ്ധത്തിൽ, അഡ്മിറൽ ലോഡ് നെത്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് റോയൽ നേവി ഫ്രഞ്ച്, സ്പാനിഷ് പടകളെ തോൽ‌പ്പിച്ചു. 1879 - കാർബൺ ഫിലമെന്റ് ഉപയോഗിച്ച് ആദ്യത്തെ ലൈറ്റ് ബൾബ് എഡിസൺ പരീക്ഷിച്ചു. 1945 - ഫ്രാൻസിൽ വനിതകൾക്ക് വോട്ടവകാശം ലഭിച്ചു. 1983 - ജെനറൽ കോൺഫറൻസ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ഒരു മീറ്റർ എന്നാൽ ശൂന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/299,792,458 അംശമായി നിജപ്പെടുത്തി. *ജനനം* 1833 - ആൽഫ്രഡ് നോബൽ - (നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവ്) 1917 - ഡിസ്സി ഗില്ലിസ്‌പീ (സംഗീതജ്ഞൻ) 1956 - കാരീ ഫിഷർ - (നടി, എഴുത്തുകാരി) 1959 - കെൻ വാട്ടനബേ - (നടൻ) *മരണം* 1969 - ജാക്ക് കെറോആൿ (നോവലിസ്റ്റ്) 2003 - എലിയറ്റ് സ്മിത്ത് (സംഗീതജ്ഞൻ) 2010 - എ. അയ്യപ്പൻ (കവി)

No comments:

Post a Comment